Wednesday 22 June 2011

തുരപ്പനും കിളിയും

നേരം വെളുത്തു വരുന്നേ ഉള്ളു . താഴെ കുന്നുകണ്ടത്തില് പുക ഉയര്ന്നു തുടങ്ങി ..
എവിടെ നിന്നോ കിളിയെ തപ്പികൊണ്ട് വന്ന ലെ
ക്ഷണമുണ്ട് .വല്യമ്മ യുടെആരോടെന്നില്ലാതെ യുള്ള സംസാരം
കേട്ടുകൊണ്ടാ ഞാന് വാടവിലേക്ക് ചെല്ലുന്നത് .
പിന്നെ ഒന്നും ആലോചിച്ചില്ല. കട്ടനും
കുടിച്ചതിരിലെക്കൊരോട്ടം ആയിരുന്നു .
എനിയും അവനെ പിടിക്കും വരെ ഞങ്ങള് കുട്ടികള്
ശ്വാസം പിടിച്ച നില്ക്കും....
കലവരതറയിലെ കൊച്ചു കൈമളും
വെട്ടോന് കിളിയുമായിരുന്നു എന്റെനാട്ടിലെ ഏറ്റവും
നല്ല സഖ്യ കഷിന്നുപറയാം .ഒരു കുട്ടി തോര്ത്ത കൊച്ചു കൈമളുടെ
വേഷം .ഏകദേശം എഴുപതിനോടടുത്തു
പ്രായവും കാണും .കിളിയാവട്ടെ..ഒരു നല്ല കള്ളി മുണ്ടാ പോരാത്തതിനു തലയിലൊരു കേട്ടുമുണ്ട്
.. പുള്ളിക്ക് ഒരു എണ്പത്എന്പതഞ്ഞിനോടടുതും
.പക്ഷെ ഇന്നത്തെ പതിനാറു വയസ്സുള്ള
കുട്ടികളെ ക്കാള് ചുരുച്ചുരുകകയിരുന്നു .....

ആ പറയാന് മറന്നു എന്റെ കുട്ടിക്കാലത്ത്
ഞങ്ങളുടെ നാട് നല്ല സുന്ദരി ആയിരുന്നു .വയലുകളും കണ്ടങ്ങളും ,മലകളും ,
സര്പ്പ കവുകളുമൊക്കെ.
കൊണ്ടാലങ്കരിച്ചവളെ സുന്ദരിയാക്കി നിര്ത്തിയിരുന്നു .............
എന്റെ പുരയിടത്തിന്റെ അതിരിനോട് ചേര്ന്ന കണ്ടം കല വരതറയിലെ
അച്ഛന്റെ വകയാ. അതായതു സാക്ഷാല് കൊച്ചു കൈമളുടെ .....

പ്രധാനമായും എത്ത വാഴയ കൃഷി .അത് വിളവെടു ത്താല്
ഉടന് കപ്പയിടും ...അപ്പോളാ ഞങ്ങളുടെ ഹീറോയുടരംഗപ്രവേശനം...
കപ്പ ഒരുവിധമാകുമ്പോള് എന്നും
രാവിലെ കൈമള് വന്നു
നോക്കു. മിക്കവാറും നിലത്തടുക്കിയതുപോലെ യാവുംകപ്പ യുടെ കിടപ്പ് ....പിന്നെ പറയണോ
വാലിനു തീ പിടിച്ചപോലെ ഉള്ള ആ ഓട്ടം .......
കിളിയെ തപ്പിയാ..........കിളിയുടെ യെതാര്ത്ഥ
പേര് ഇന്നും ആര്ക്കുമറിയില്ല...


ചൂട്ടും കമ്മുണിസ്റ്റു കാടുമൊക്കെ കുട്ടിയിടും
പിന്നെ രണ്ടുപേരുംതമ്മില് കൂടി ആലോചനയ ....കണ്ടാല് തോന്നും ഒരു ലോക മഹായുദ്ധം നടക്കാന് പോകുകയാണ......

ഞങ്ങള് കുട്ടികള് ആകാംക്ഷ ഭരിതരായി കണ്ണും കാതും കൂര്പ്പിച്ചിരിക്കും.
അപ്പോള് കിളി പലയിടെത്തുംകാണുന്ന ചെറിയ കുഴികളില്
കൈയ്യിട്ടു നോക്കും .
മുത്താ""""""തമ്പുരാനെ .....മ്മ്മ കോച്ചുകൈമള് ഒന്ന് നീട്ടി മൂളും
..............ചില നേരതൊക്കെ കൈമള് അടിയാനും കിളി ജെന്മി യും ആകാറു മുണ്ട്.
ആ ദ്വാരങ്ങളിലെല്ലാം ചകിരിയും ചൂട്ടും ..കമ്മുണിസ്റ്റു കാടുമൊക്കെ വെച്ച് പുകക്കാന് തുടങ്ങും ...എന്തായാലും ഒരുമ യുള്ള കള്ളന് മ്മാര യിരുന്നു .........കാരണം എല്ലാവരും അടുത്തടുത്താ
മോക്ഷണം ..... ഒരു നിമിഷം കണ്ണുതെറ്റിയാല് അവന് മാര് രക്ഷപെടും ..
വീശിവീശിപുക ക്കുകയും .കൂടെ തലകുലുക്കി ചിരിക്കുകയും
ചെവി ഭൂമിയോട് ചേര്ത്ത് പിടിക്കുകയും
അവസാനംകൈകള് രണ്ടും കോര്ത്ത് ആ തീ യുടെമുകളില് മുറംപോലെപിടിച്ചൊരു നില്പ്പാ.....
അതാ വരുന്നു ഓരോരുത്തരായി
ആദ്യം കിട്ട്ടിയതിനെ വായില് കടിച്ചു പിടിച്ചു .....
പിന്നെ വന്നത് മടിയില്,
എന്തിനതികംപറയുന്നു തലയിലെ തോര്ത്തിനുള്ളില് പോലും തുരപ്പനെ
തിരുകി തബ്രാന്നു നന്ദിയും പറഞ്ഞുപോകുന്ന ആ പാവം കിളി .............

No comments:

Post a Comment