Wednesday 27 July 2011


എനിക്കിഷ്ടം എന്റെ നാട്ടിലെ പഴയ ആ തോടാ..
അവിടെ കഥകള്‍ക്കൊരു പഞ്ഞവുമില്ല .
മഴക്കാലമായാല്‍ തോടിനു ഇരുകരയിലും കാട്ടുചെമ്പുകള്‍കയ്യും
കോര്‍ത്തഅങ്ങനെ നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു പ്രേത്യകതയ ...
അവിടെ പക്കികളും തവളകളുമൊക്കെ സ്വൈര്യ വിഹാരം നടത്തിയിരുന്നു
അവിടെ സുന്തരിമാരായ പച്ച പക്കികള്‍വരാറുണ്ടായിരുന്നു അതിന്‍റെ മുന്‍പില്‍
ഇന്നത്തെ ഐസ്വരിയമാര്‍ ഒന്നുമല്ല അത്രയ്ക്ക് സുന്ദരിമാര്‍ ആയിരുന്നു അവര്‍ .
രാവിലെ ഞങ്ങള്‍ ഒരുകൂട്ടം ആളുകള്‍ അവിടെകുളിക്കാനിറങ്ങും .
വീട്ടില്‍ കുളമുണ്ടെങ്കിലുംവല്ല്യമ്മ യുടെ കഥയിലെ അറുകോലെ പേടിച്ചു ഒരിക്കലും
തനിയെ ഞാന്‍ കുളത്തില്‍ പോകില്ലായിരുന്നു.വീട്ടില്‍ നീന്തല്‍ വശമില്ലാത്ത ഒരേഒരു വെക്തി ഞാന്‍ മാത്രമാ
.അത് കാരണം തോട്ടിലാ എന്റ്റെ നീരാട്ട് . മഴയുള്ള ഒരു ദിവസം കുളിയും ജെപവുമൊക്കെ കഴിഞ്ഞു
സ്കൂളില്‍ പോകുംവഴ്യ വീട്ടില്‍നിന്നുംതോടിയിരങ്ങിയാല്‍കലവര്ത്രയില്‍ക്കാരുടെകണ്ടമാ അതിന്റെ അതിരാ തോട്. ..അന്നൊക്കെ ആതോടിന്റ്റെ സൈഡില്‍ കൂടിനടന്നു വേണം അമ്പലത്തിന്‍റെ അടുത്തേക്ക് പോകാന്‍ .അമ്പലം വരെ സൈക്കില്‍യെഞ്ഞക്കരെപോലെയയിരുന്നു പോകേണ്ടത് .ഒരു സൈഡില്‍ കണ്ടം
.മറു സൈഡില്‍ തോട് .അമ്പലം എത്തിയാല്‍ പിന്നെ പഞ്ചായത്ത് റോഡായി . ഞാന്‍ പറഞ്ഞു വന്നത്
തോടിനെപറ്റി .ഞാന്‍ ഇങ്ങനെയ ഒരു വായാടിയാ എന്‍റെ കൂട്ടുകാര്‍ പറയാറുണ്ട് അവള്‍ പറയുന്നത് ഒന്നമുഴുമിപ്പിക്കുന്നത് വേറൊന്നിലാവും എന്ന്‍.
പിന്നയൂം എന്‍റെ നായകനിലേക്ക് വരാം തോടിന്‍റെ വരംബിനോക്കെ വീതി വളെരെകുറവ.
എങ്കിലും തോടിനിന്നത്തെ പമ്പ നദിയെക്കാള്‍ വീതീ ഉണ്ടായിരുന്നു .നായകന്‍റെ മാറില്‍ ഒരു മറാപ്പുപോല്‍ഒരു തെങ്ങിന്‍ തടിയും അതിന്റെ മുകളികൂടി യുള്ള ആ നടത്തം ... മഴക്കാലമായാല്‍ ചേട്ടന്‍ മ്മാരോക്കെ
പിണ്ടി ചെങ്ങട ത്തില്‍ നീന്താ റുണ്ടായിരുന്നു .പിന്നെയൂം പോയി അല്ലെ .
വരുന്നു ഒരു സുന്ദരി താറാവ്‌ഒഴുക്ക് കാരണം എന്ത് ചെയ്യണമെന്നറിയാതെ അത് കരയുന്നുമുണ്ട്
.ഞാനും ഒരു നിമിഷം വിഷമിച്ചു. പെട്ടന്ന് കൈയില്‍ ഇരുന്ന പുസ്തകം ഒരു ചേമ്പിന്‍ മൂട്ടിലേക്ക് വെച്ച
ഒഴുക്കിനെതിരെ ഞാന്‍ ഓടി .ഒരു വിധത്തില്‍ഞാന്‍ താറാവുമായിവീട്ടിലെത്തി.
ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ .അതിന്റെ കൊക്ക് വെച്ചെന്നെ ഉരുംമുണ്ടായിരുന്നു.
പക്ഷെ അപ്പോളേക്കും സ്കൂളില്‍ഫസ്റ്റ് ബെല്‍ മുഴങ്ങിയിരുന്നു
അപ്പോള്‍ മാത്രമാ സത്യം പറഞ്ഞാല്‍ പുസ്തകത്തെ പറ്റിബോധമുണ്ടായത്.

ഓ ഭാഗ്യം അവിടെ തന്നെ യുണ്ട്.പക്ഷെ കുടയില്ല നനഞ്ഞു കുതിര്‍ന്ന പുസതകവുമായി
മനസില്ലാമനസോടെ ഞാന്‍ സ്ക്കൂളിലെക്കുപോയി അനത്തെ വിഷയം താറാവായിരുന്നു.
എന്റ്റെ വീട് സ്ക്കൂളിനടുത്തയതു കൊണ്ടേന്നും കുട്ടുകാര്‍ എന്റെ വിട്ടില്‍ വരാറുണ്ടായിരുന്നു .
അന്ന് പതിവില്‍ കുടുതല്‍ കൂട്ടുകാര്‍ ‍ എന്റെ ഒപ്പം എത്തി പക്ഷേല്‍ വീട്ടില്‍ എത്തി ഓടിച്ചെന്നു
കുളത്തിലേക്ക് നോക്കിയപ്പോള്‍ ഞെട്ടി പോയി താറാവുമില്ല അതിന്‍റെ ഒരു തൂവല് പോലുമില്ല.
മോനെ അത് കല്ലുവെട്ടം കുഴിയിലെ തങ്കപ്പന്‍ കൊചാട്ടന്റെ താറാവ്‌ ആയിരുന്നു ..
അദ്ദേഹം വന്നു കൊണ്ട് പോയി.
എന്ത് ചെയ്യണന്മെന്നറിയാതെകൂട്ട് കാരുടെ മുന്‍പില്‍ നിന്നഅന്നത്തെ ആദിവസം .

No comments:

Post a Comment