Wednesday 27 July 2011


എനിക്കിഷ്ടം എന്റെ നാട്ടിലെ പഴയ ആ തോടാ..
അവിടെ കഥകള്‍ക്കൊരു പഞ്ഞവുമില്ല .
മഴക്കാലമായാല്‍ തോടിനു ഇരുകരയിലും കാട്ടുചെമ്പുകള്‍കയ്യും
കോര്‍ത്തഅങ്ങനെ നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു പ്രേത്യകതയ ...
അവിടെ പക്കികളും തവളകളുമൊക്കെ സ്വൈര്യ വിഹാരം നടത്തിയിരുന്നു
അവിടെ സുന്തരിമാരായ പച്ച പക്കികള്‍വരാറുണ്ടായിരുന്നു അതിന്‍റെ മുന്‍പില്‍
ഇന്നത്തെ ഐസ്വരിയമാര്‍ ഒന്നുമല്ല അത്രയ്ക്ക് സുന്ദരിമാര്‍ ആയിരുന്നു അവര്‍ .
രാവിലെ ഞങ്ങള്‍ ഒരുകൂട്ടം ആളുകള്‍ അവിടെകുളിക്കാനിറങ്ങും .
വീട്ടില്‍ കുളമുണ്ടെങ്കിലുംവല്ല്യമ്മ യുടെ കഥയിലെ അറുകോലെ പേടിച്ചു ഒരിക്കലും
തനിയെ ഞാന്‍ കുളത്തില്‍ പോകില്ലായിരുന്നു.വീട്ടില്‍ നീന്തല്‍ വശമില്ലാത്ത ഒരേഒരു വെക്തി ഞാന്‍ മാത്രമാ
.അത് കാരണം തോട്ടിലാ എന്റ്റെ നീരാട്ട് . മഴയുള്ള ഒരു ദിവസം കുളിയും ജെപവുമൊക്കെ കഴിഞ്ഞു
സ്കൂളില്‍ പോകുംവഴ്യ വീട്ടില്‍നിന്നുംതോടിയിരങ്ങിയാല്‍കലവര്ത്രയില്‍ക്കാരുടെകണ്ടമാ അതിന്റെ അതിരാ തോട്. ..അന്നൊക്കെ ആതോടിന്റ്റെ സൈഡില്‍ കൂടിനടന്നു വേണം അമ്പലത്തിന്‍റെ അടുത്തേക്ക് പോകാന്‍ .അമ്പലം വരെ സൈക്കില്‍യെഞ്ഞക്കരെപോലെയയിരുന്നു പോകേണ്ടത് .ഒരു സൈഡില്‍ കണ്ടം
.മറു സൈഡില്‍ തോട് .അമ്പലം എത്തിയാല്‍ പിന്നെ പഞ്ചായത്ത് റോഡായി . ഞാന്‍ പറഞ്ഞു വന്നത്
തോടിനെപറ്റി .ഞാന്‍ ഇങ്ങനെയ ഒരു വായാടിയാ എന്‍റെ കൂട്ടുകാര്‍ പറയാറുണ്ട് അവള്‍ പറയുന്നത് ഒന്നമുഴുമിപ്പിക്കുന്നത് വേറൊന്നിലാവും എന്ന്‍.
പിന്നയൂം എന്‍റെ നായകനിലേക്ക് വരാം തോടിന്‍റെ വരംബിനോക്കെ വീതി വളെരെകുറവ.
എങ്കിലും തോടിനിന്നത്തെ പമ്പ നദിയെക്കാള്‍ വീതീ ഉണ്ടായിരുന്നു .നായകന്‍റെ മാറില്‍ ഒരു മറാപ്പുപോല്‍ഒരു തെങ്ങിന്‍ തടിയും അതിന്റെ മുകളികൂടി യുള്ള ആ നടത്തം ... മഴക്കാലമായാല്‍ ചേട്ടന്‍ മ്മാരോക്കെ
പിണ്ടി ചെങ്ങട ത്തില്‍ നീന്താ റുണ്ടായിരുന്നു .പിന്നെയൂം പോയി അല്ലെ .
വരുന്നു ഒരു സുന്ദരി താറാവ്‌ഒഴുക്ക് കാരണം എന്ത് ചെയ്യണമെന്നറിയാതെ അത് കരയുന്നുമുണ്ട്
.ഞാനും ഒരു നിമിഷം വിഷമിച്ചു. പെട്ടന്ന് കൈയില്‍ ഇരുന്ന പുസ്തകം ഒരു ചേമ്പിന്‍ മൂട്ടിലേക്ക് വെച്ച
ഒഴുക്കിനെതിരെ ഞാന്‍ ഓടി .ഒരു വിധത്തില്‍ഞാന്‍ താറാവുമായിവീട്ടിലെത്തി.
ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ .അതിന്റെ കൊക്ക് വെച്ചെന്നെ ഉരുംമുണ്ടായിരുന്നു.
പക്ഷെ അപ്പോളേക്കും സ്കൂളില്‍ഫസ്റ്റ് ബെല്‍ മുഴങ്ങിയിരുന്നു
അപ്പോള്‍ മാത്രമാ സത്യം പറഞ്ഞാല്‍ പുസ്തകത്തെ പറ്റിബോധമുണ്ടായത്.

ഓ ഭാഗ്യം അവിടെ തന്നെ യുണ്ട്.പക്ഷെ കുടയില്ല നനഞ്ഞു കുതിര്‍ന്ന പുസതകവുമായി
മനസില്ലാമനസോടെ ഞാന്‍ സ്ക്കൂളിലെക്കുപോയി അനത്തെ വിഷയം താറാവായിരുന്നു.
എന്റ്റെ വീട് സ്ക്കൂളിനടുത്തയതു കൊണ്ടേന്നും കുട്ടുകാര്‍ എന്റെ വിട്ടില്‍ വരാറുണ്ടായിരുന്നു .
അന്ന് പതിവില്‍ കുടുതല്‍ കൂട്ടുകാര്‍ ‍ എന്റെ ഒപ്പം എത്തി പക്ഷേല്‍ വീട്ടില്‍ എത്തി ഓടിച്ചെന്നു
കുളത്തിലേക്ക് നോക്കിയപ്പോള്‍ ഞെട്ടി പോയി താറാവുമില്ല അതിന്‍റെ ഒരു തൂവല് പോലുമില്ല.
മോനെ അത് കല്ലുവെട്ടം കുഴിയിലെ തങ്കപ്പന്‍ കൊചാട്ടന്റെ താറാവ്‌ ആയിരുന്നു ..
അദ്ദേഹം വന്നു കൊണ്ട് പോയി.
എന്ത് ചെയ്യണന്മെന്നറിയാതെകൂട്ട് കാരുടെ മുന്‍പില്‍ നിന്നഅന്നത്തെ ആദിവസം .

Wednesday 22 June 2011

തുരപ്പനും കിളിയും

നേരം വെളുത്തു വരുന്നേ ഉള്ളു . താഴെ കുന്നുകണ്ടത്തില് പുക ഉയര്ന്നു തുടങ്ങി ..
എവിടെ നിന്നോ കിളിയെ തപ്പികൊണ്ട് വന്ന ലെ
ക്ഷണമുണ്ട് .വല്യമ്മ യുടെആരോടെന്നില്ലാതെ യുള്ള സംസാരം
കേട്ടുകൊണ്ടാ ഞാന് വാടവിലേക്ക് ചെല്ലുന്നത് .
പിന്നെ ഒന്നും ആലോചിച്ചില്ല. കട്ടനും
കുടിച്ചതിരിലെക്കൊരോട്ടം ആയിരുന്നു .
എനിയും അവനെ പിടിക്കും വരെ ഞങ്ങള് കുട്ടികള്
ശ്വാസം പിടിച്ച നില്ക്കും....
കലവരതറയിലെ കൊച്ചു കൈമളും
വെട്ടോന് കിളിയുമായിരുന്നു എന്റെനാട്ടിലെ ഏറ്റവും
നല്ല സഖ്യ കഷിന്നുപറയാം .ഒരു കുട്ടി തോര്ത്ത കൊച്ചു കൈമളുടെ
വേഷം .ഏകദേശം എഴുപതിനോടടുത്തു
പ്രായവും കാണും .കിളിയാവട്ടെ..ഒരു നല്ല കള്ളി മുണ്ടാ പോരാത്തതിനു തലയിലൊരു കേട്ടുമുണ്ട്
.. പുള്ളിക്ക് ഒരു എണ്പത്എന്പതഞ്ഞിനോടടുതും
.പക്ഷെ ഇന്നത്തെ പതിനാറു വയസ്സുള്ള
കുട്ടികളെ ക്കാള് ചുരുച്ചുരുകകയിരുന്നു .....

ആ പറയാന് മറന്നു എന്റെ കുട്ടിക്കാലത്ത്
ഞങ്ങളുടെ നാട് നല്ല സുന്ദരി ആയിരുന്നു .വയലുകളും കണ്ടങ്ങളും ,മലകളും ,
സര്പ്പ കവുകളുമൊക്കെ.
കൊണ്ടാലങ്കരിച്ചവളെ സുന്ദരിയാക്കി നിര്ത്തിയിരുന്നു .............
എന്റെ പുരയിടത്തിന്റെ അതിരിനോട് ചേര്ന്ന കണ്ടം കല വരതറയിലെ
അച്ഛന്റെ വകയാ. അതായതു സാക്ഷാല് കൊച്ചു കൈമളുടെ .....

പ്രധാനമായും എത്ത വാഴയ കൃഷി .അത് വിളവെടു ത്താല്
ഉടന് കപ്പയിടും ...അപ്പോളാ ഞങ്ങളുടെ ഹീറോയുടരംഗപ്രവേശനം...
കപ്പ ഒരുവിധമാകുമ്പോള് എന്നും
രാവിലെ കൈമള് വന്നു
നോക്കു. മിക്കവാറും നിലത്തടുക്കിയതുപോലെ യാവുംകപ്പ യുടെ കിടപ്പ് ....പിന്നെ പറയണോ
വാലിനു തീ പിടിച്ചപോലെ ഉള്ള ആ ഓട്ടം .......
കിളിയെ തപ്പിയാ..........കിളിയുടെ യെതാര്ത്ഥ
പേര് ഇന്നും ആര്ക്കുമറിയില്ല...


ചൂട്ടും കമ്മുണിസ്റ്റു കാടുമൊക്കെ കുട്ടിയിടും
പിന്നെ രണ്ടുപേരുംതമ്മില് കൂടി ആലോചനയ ....കണ്ടാല് തോന്നും ഒരു ലോക മഹായുദ്ധം നടക്കാന് പോകുകയാണ......

ഞങ്ങള് കുട്ടികള് ആകാംക്ഷ ഭരിതരായി കണ്ണും കാതും കൂര്പ്പിച്ചിരിക്കും.
അപ്പോള് കിളി പലയിടെത്തുംകാണുന്ന ചെറിയ കുഴികളില്
കൈയ്യിട്ടു നോക്കും .
മുത്താ""""""തമ്പുരാനെ .....മ്മ്മ കോച്ചുകൈമള് ഒന്ന് നീട്ടി മൂളും
..............ചില നേരതൊക്കെ കൈമള് അടിയാനും കിളി ജെന്മി യും ആകാറു മുണ്ട്.
ആ ദ്വാരങ്ങളിലെല്ലാം ചകിരിയും ചൂട്ടും ..കമ്മുണിസ്റ്റു കാടുമൊക്കെ വെച്ച് പുകക്കാന് തുടങ്ങും ...എന്തായാലും ഒരുമ യുള്ള കള്ളന് മ്മാര യിരുന്നു .........കാരണം എല്ലാവരും അടുത്തടുത്താ
മോക്ഷണം ..... ഒരു നിമിഷം കണ്ണുതെറ്റിയാല് അവന് മാര് രക്ഷപെടും ..
വീശിവീശിപുക ക്കുകയും .കൂടെ തലകുലുക്കി ചിരിക്കുകയും
ചെവി ഭൂമിയോട് ചേര്ത്ത് പിടിക്കുകയും
അവസാനംകൈകള് രണ്ടും കോര്ത്ത് ആ തീ യുടെമുകളില് മുറംപോലെപിടിച്ചൊരു നില്പ്പാ.....
അതാ വരുന്നു ഓരോരുത്തരായി
ആദ്യം കിട്ട്ടിയതിനെ വായില് കടിച്ചു പിടിച്ചു .....
പിന്നെ വന്നത് മടിയില്,
എന്തിനതികംപറയുന്നു തലയിലെ തോര്ത്തിനുള്ളില് പോലും തുരപ്പനെ
തിരുകി തബ്രാന്നു നന്ദിയും പറഞ്ഞുപോകുന്ന ആ പാവം കിളി .............

Monday 6 June 2011

ormayiile muthashi....

മുത്തശ്ശി ..................
ഉണ്ണികളേ  ഞാന്‍ ചൊല്ലാം 
ഉമ്മറ തിണ്ണ യിലിരുന്നു 
ഉണ്ണി ക്കഥകള്‍ പറയു ന്നോരെന്‍ 
മുത്തശ്ശി യെപറ്റി .....    
      ഉണ്ണികുട്ടനച്ചന്‍  കെട്ടിയ  
     ഉഞ്ഞാല്‍ പോല്‍ തൂങ്ങിയാടുന്ന 
     കാതുകളില്‍     ചന്ദ്രനെ പോല്‍ 
     പ്രേശോഭിക്കുംവൈരക്കല്‍ 
കമ്മല്‍ അണിഞ്ജോരെന്‍മുത്തശ്ശി   
പല്ലില്ലാ മൊണകാട്ടി ചിരിക്കും കു 
ന്ജിളംപൈതലേ പോല്‍ ശോഭിക്കും 
എന്‍ മുത്തശ്ശി യുടെ പാല്‍പുഞ്ചിരി .  
നാലുമണി നേരമായാല്‍എന്നയൂം 
കാത്തു ഉമ്മറ പടിയിലിരുന്നു 
മുഷി യുമെന്‍ മുത്തെശി 
ചാരത്തന്ന   യുന്ന എന്നെ              
ഉമ്മകള്‍ ത്തന്നു മാറോടു 
ചെര്‍ക്കുമെന്‍ മുത്തശ്ശി .....
സ്നേഹത്തിന്‍ പരിമളം വാരി 
വിതരുന്നോരാ മാറില്‍ ചാരി ഞാന്‍ 
ഒരു വേളഇരുന്നു പോകും 
സ്നേഹത്തില്‍ പൊതിഞ്ഞ 
നാലുമണി പലഹാരവുമായി 
വീണ്ടുമതാ യെന്‍ മുത്തശ്ശി 
സന്ധ്യ നേരമായാല്‍ ചാന്നക പാല്‍  
എടുത്തു വലം കയ്യാല്‍ തളിച്ച് 
സന്ധ്യ ദീപം കൊളുത്തി നാമം 
ചൊല്ലുന്ന മുത്തശ്ശി 
രാവേറെ ചെല്ലും വരെ മുത്തശ്ശി 
കഥയുടെ ഭാണ്ടെ ക്കെട്ടഴിച്ച്
മലവേടനും വേതാള വും   മൊക്കെ
ഒക്കെ വരവായീ പിന്നെ 
മെല്ലെ മാറോട്‌നനച്ചു  രാരീരം 
പാടി ഉറക്ക് മെന്‍ മുത്തശ്ശി 
ഇന്നുമെന്‍ മനസ്സില്‍ നറുനിലാവ് പോല്‍ ...                   
               

Thursday 2 June 2011

AVASANAM INGANEYUM ORU KATHA....

അവള്‍ എഴുതി .ഒരിക്കലും ഒന്നും വന്നില്ല .എങ്കിലും വീണ്ടുവീണ്ടും എഴുതി .
ഭാവനകള്‍ ചിറകുകള്‍ വിടര്‍ത്തിയാടി    
 .ഒരിക്കലും എവിടയൂം ഒന്നും കണ്ടില്ല.    
പിന്നീടവള്‍ ഭാവനകളുടെ ചിറകുകളെ മുറിച്ചു  വീഴുതി .
                       സ്വന്തം  അനുഭവങ്ങള്‍  എഴുതാന്‍  തുടങ്ങി  അത്  ഒരു   പൈങ്കിളി  മാസികയില്‍  അച്ചടിച്ചുവന്നു   .അതിന്റെ 
മൂനാം  നാള്‍  ഒരു  മെഗാ സീരിയല്ലിന്റെ    നിര്‍മാതാവിന്റെ  കാര്‍  വീട്ടു   പടിക്കലെതി ,മാം  എന്റെ  പുതിയ  സീരിയളിനൊരു  കഥ . 
സീരിയല്‍ തുടങ്ങി മൂനാഴ്ചകകം  നിര്‍മാതാക്കളും  പഴയ  മാസികയുടെ  എഡിറ്റര്‍  മാരും  പടിപ്പുരയില്‍  ലൈനായി .
അങ്ങെനെ  അവളും  എഴുതുകരിആയി      
സ്വന്തം  ജീവിതം  മറ്റുള്ളവരുടെമുന്പില്‍  തുറന്നു  വെച്ചപ്പോള്‍  ഇവര്ഷത്തെ  ഏറ്റവും  നല്ല  എഴുത്ത്  കരിക്കുള്ള  അവാര്‍ഡും  അവളെ  തേടിയെത്തി .........

Tuesday 31 May 2011

ente baalyam

അര  നിമിഷമാഞ്ഞു  നടന്നാല്‍ 
അമ്പലത്തറയും   ആരായാലും കടന്നെന്‍ 

അമ്മതന്‍  തറവാട്ടിലെത്താം 
ആ  തറവാടിന്‍  കാല്‍  ചിലമ്പുപോള്‍    
ക്ള്‍ക്ലരെവംപോഴിചോഴുകും 
ആ  കൊച്ചുതോടിന്‍  ഇരുകരയിലും 
ഉദയ  സുര്യനെ  വരവേല്‍ക്കാന്‍ 
കാത്തു  നില്‍ക്കുന്ന ചേമ്പിന്‍ താളും   
അമ്മതന്‍  മാറില്‍   പറ്റിചെര്‍ന്നിരി     
ക്കുന്ന  കുഞ്ഞു  പൈതല്‍പോല്‍ 
ആ  മഞ്ഞു  തുള്ളിയം സ്വര്നവര്‍ണങ്ങള്‍  
കെട്ടിയാടുന്ന  സുര്യാകിരന്ന ങ്ങളെ

പ്രണയിക്കാന്‍  അരനിമിഷംകൊണ്ട് 
ബാല്യത്തിനു  വിടനല്‍കി  പഞ്ഞടുക്കുന്ന 
 പച്ച  പട്ടു  ന്ജോരിഞ്ഞുടുത്ത 
ചെറു  പച്ചക്കുതിര     പക്കിപോല്‍ 
സല്ലപങ്ങള്‍ക്ക്  വിടനല്‍കി 
അര  നിമിഷംകൊണ്ട്  ഉധയസ്നാനവും 
ചെയിതു  കല്‍  പടവുകള്‍  താണ്ടി 
വീണ്ടും  അമ്പലം  ലക്ഷ്യമാക്കിയോടി 
അവിടയൂം  അരനിമിഷം  മാത്രം 
 ഒരു  നോട്ടം  ഒരു  ചിരി 
 അതില്‍  ഒതുക്കിയെല്ലാം   
മൂകമായി  പ്രണയ  വിവശയായി 
 അരനിമിഷമഞ്ഞു   നടന്നാല്‍ 
നിന്നോടോ പ്പമേത്തമെങ്കിലും  
ആരോ    വിലക്കുന്നമാനസ്സുമായി 
ജാതികൊമാരങ്ങള്‍   തുള്ളിയാടുന്ന 
മനുഷ്യകൊലങ്ങള്‍ക്കിടയില്‍   അറിയാതെ 
ഞാനും  അരനിമിഷം  പകച്ചുപോയി 
മൂകമാം  എന്പ്രേന്നയത്തിനു 
സാക്ഷിയയി  അമ്മെ  നിന്‍  അരയാല്‍ 
ത്തറയും    കല്‍വിളക്കും ................

Friday 27 May 2011

oru thiranottam

കാലചക്രം  മുന്‍പോട്ടു ഉരുല്ലും  പോലും  ഓര്‍മയുടെ പിന്നാം പുറത്തേക്  ഓടിയെത്താന്‍   വെമ്പലായിരുന്നു .
വര്‍ഷങ്ങള്‍  പിന്നിട്ടു   ബാല്യവും  കൌമാരവും  ,യൌവന്ന 
വുമൊക്കെ  യാത്രമോഴിയെകി .
മധ്യവയസിന്റെ ഏറ്റവും  അധ്യപടിയിലെക്ക്  കലെടുതുവേയിക്കാന്‍  ഏതാനും  ദിനങ്ങള്‍  മാത്രം  ബാക്കി .എങ്കിലും  ഇന്നും  മനസിന്‍റെ  ചെപ്പില്‍  കൌമാര  സ്വപനങ്ങള്‍  ഓടിയെതുന്നുവോ ?പലരും  ചോദിക്കുന്ന  ഒരു ചോദിയം പ്രായമായില്ലേ ?? 
അതിനനുസരിചെഴുതികൂടെയെന്നു അവര്‍ക്കറിയുമോ ഇപ്പോഴും  സന്ധ്യ  നേരം  അമ്പലമുറ്റത്തെ  അരയാലിന്‍  തറയില്‍ 
ഇളം  നീല നിറമുള്ള  ജാച്കെട്ടും ധാവനിയം  ധരിച്ചു  വരുന്നപതിനന്ജുകരിയുടെ   വരവ്  പ്രതിക്ഷിച്ചു   നില്‍ക്കുന്ന  പൊടിമീശ    ക്കരെന്‍ അതല്ലേ  ഞാന്‍. അവിടെ  നിന്നും  ഇന്ന്  തന്റ്റെ   മനസിനെ  ഇളക്കി  മാറ്റാന്‍ കഴ്ഞ്ഞിട്ടുണ്ടോ?? ഇല്ല  ഒരിക്കലും  അറിഞ്ഞിരുന്നില്ല  ആ  കണ്ണുകളില്‍  എന്നോടുള്ള  പ്രണയമായിരുന്നു  എന്ന് .

                              അമ്പലമുറ്റത്ത്‌  നിന്ന്  തുടങ്ങാം  അല്ലെ . ?എല്ലാത്തിനും  തുടക്കം  അവിടെയാവട്ടെ .ആദ്യമായി  പ്രണയം  തോന്നിയത്  ദേവിയോട്  വളര്‍ന്നു   വലുതയി കൌമാരത്തിന്‍റെ   പടികടെന്നെതുന്ന  അവളെ  നോക്കി  പലതവണ 
മനസ്സില്‍  മന്ത്രിച്ചു  ഇഷ്ടമാണ്  പക്ഷെ  ഒരിക്കലും  പറഞ്ഞില്ല . എന്തായിരുന്നു   കാരണമെന്നു  ഇന്ന്  നിച്ചയമില്ല .
വര്‍ഷങ്ങള്‍  പിന്നയൂം  കൊഴിഞ്ഞു .വീണ്ടും  അമ്പലമുറ്റത്ത്‌  മറ്റൊരാളോടൊപ്പം  ക്തിര്‍മണ്ടപത്തില്‍  അവിടെ  കൂടിയവരില്‍  ആരോ  പറയുന്നു   രണ്ടാം കേട്ടുകാരന്‍  അണെന്നു .ആ നിമിഷം എന്റ്റെ മുഖത്തേക്ക്  നീണ്ടു  വരുന്ന  ആ   മിഴികളി  ഞാന്‍  കണ്ടു .
ദയനിയതയുടെ   ഒരു  തിരിനാളം .അപ്പോഴും  ഞാനോന്നുംമിണ്ടിയില്ല .പിന്നീടു  കനെരുതെന്നു  മനപൂര്‍വം 
ആഗ്രഹിച്ചിട്ടും  അമ്പലത്തിന്‍റെ  ഇടവഴിയില്‍  നേര്‍ക്കുനേര്‍  കണ്ടു  ആ  ധെയന്നെയത  മുട്ടി  നില്‍ക്കുന്ന  കണ്ണുകളുടെ  നോട്ടത്തെ  നേരിടാനാവാതെ  പതറിയ  നിമിഷം  അവള്‍  എന്നോട്  ചോദിച്ചു  എന്ത്  നേടി ???  ഇല്ല  ഒന്നും   നേടിയില്ല . രണ്ര്‍ദ്രമുഴം  വെളുത്ത  തുണിയില്‍  പുതച്ചുകിടക്കുന്ന  അവളെ  നോക്കി  ഞാനും  എന്നോട്  തന്നെ  ചോദിച്ചു  എന്ത്  നേടി ...........